ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പഴയ മദ്രാസ് സംസ്ഥാനത്തിലെ കോഴിക്കോട്, കുറുമ്പ്രനാട് താലൂക്കുകളിലായി സ്ഥിതി ചെയ്തിരുന്ന പ്രദേശമാണ് തലക്കുളത്തൂര്‍ പഞ്ചായത്ത്. സാമൂതിരിയുടെ അധീനതയിലെ കോഴിക്കോട് ഉള്‍പ്പെട്ട തലക്കുളത്തൂര്‍, അന്നശ്ശേരി ദേശങ്ങളും, സാമൂതിരിയുടെ സാമന്തന്മാരായിരുന്ന കുറുമ്പ്രനാട് സ്വരൂപത്തില്‍പ്പെട്ട എടക്കര ദേശവും ഉള്‍കൊളളുന്ന പ്രദേശമാണ് ഇന്നത്തെ തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത്. സാമൂതിരിയുടെ ആളുകള്‍ പൂജാദികര്‍മ്മങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന പഴക്കമേറിയ ക്ഷേത്രമായിരുന്നു മതിലകം ക്ഷേത്രമെന്നു പറയപ്പെടുന്നത്. ഈ ക്ഷേത്രത്തിനടുത്ത് വിശാലമായ ഒരു കുളം ഇന്നും സ്ഥിതി ചെയ്യുന്നു. ഈ കുളം അതിര്‍ത്തിയായ ദേശമാണ് തലക്കുളത്തൂര്‍. ദേശത്തിന്റെ വടക്കെ തലഭാഗത്ത് കുളമുണ്ടായതിനാലാകാം, ഈ പ്രദേശത്തിന് തലക്കുളത്തൂര്‍ എന്ന പേരുവന്നത്.
കൂടുതൽ വായിക്കുക