കാഴ്ചപ്പാടും ദൌത്യവും
👁️ കാഴ്ചപ്പാട്
സമയബന്ധിതമായി ഗുണമേൻമയുള്ള സേവനം ലഭ്യമാക്കുന്നതിലൂടെ ജനസൌഹൃദ പഞ്ചായത്തായി മാറുക.
🎯 ദൗത്യം
സമ്പൂർണ്ണ ഗുണമേൻമ സംവിധാനം: സുതാര്യവും കാര്യക്ഷമവുമായ സേവനം ഉറപ്പുവരുത്തുക.
ഐ.എസ്.ഒ നിലവാരം: ഗുണനിലവാരം സുസ്ഥിരമായി നിലനിർത്തി കാലോചിതമായി പുതുക്കുക.
തടസ്സമില്ലാത്ത സേവനം: പഞ്ചായത്ത് തല സേവനങ്ങൾ ഓരോ ഗുണഭോക്താവിനും കൃത്യമായി എത്തിക്കുക.
🛡️ ഗുണമേൻമ നയം
തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് കാര്യാലയത്തിൽ സമ്പൂർണ്ണ ഗുണമേൻമ സംവിധാനം നടപ്പിലാക്കിക്കൊണ്ടും ഗുണമേൻമ ലക്ഷ്യങ്ങൾ കാലികമായി പരിശോധിച്ചുകൊണ്ടും പൊതുജനങ്ങൾക്ക് ഏറ്റവും മികച്ച സേവനങ്ങളും വികസന പദ്ധതികളും സുതാര്യവും സമയബന്ധിതവുമായി നൽകി അവരുടെ പരിപൂർണ്ണ സംതൃപ്തിയും, ഗ്രാമപഞ്ചായത്തിന്റെ സർവ്വതോൻമുഖമായ പുരോഗതിയും ഉറപ്പുവരുത്തി ഒരു ജനസൌഹൃദ പഞ്ചായത്തായി മാറുക എന്നതാണ് തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിന്റെ നയം.