പാവയിൽ
തലക്കുളത്തൂർ: ഉത്തരവാദിത്ത ടൂറിസത്തിന് ചുക്കാൻപിടിച്ച് പാവയിൽ നിവാസികൾ. ജില്ല പഞ്ചായത്തും തലക്കുളത്തൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ മത്സ്യസഞ്ചാരി പദ്ധതിക്ക് തുടക്കം കുറിച്ചതോടെയാണ് ടൂറിസം മേഖലയിൽ ജില്ലയിൽ മറ്റൊരു പ്രമുഖ ഇടംകൂടി സ്ഥാനം നേടുന്നത്. മത്സ്യസഞ്ചാരി അക്വാ ടൂറിസം പദ്ധതിയുടെ ഭാഗമായി ജലവിനോദങ്ങൾക്ക് തുടക്കമായി.